വീട്ടുകാരെ കാണാൻ പറഞ്ഞുവിട്ടു.. യുവതിയുടെ രേഖകളുമായി യുഎസിലേക്ക് മുങ്ങി ഭർത്താവ്..ലക്ഷ്യം..

ഭർത്താവ് തന്നെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് മടങ്ങിപ്പോയെന്ന് ആരോപിച്ച് യുവതിയുടെ പരാതി. ഭർത്താവ് തൻറെ പാസ്‌പോർട്ട്, ഗ്രീൻ കാർഡ്, മറ്റ് രേഖകൾ എന്നിവ അമേരിക്കയിലേക്ക് കൊണ്ടുപോയെന്നും, വാട്സാപ്പ് വഴി വിവാഹമോചനം നേടിയെന്ന് അറിയിച്ചെന്നും യുവതി ആരോപിച്ചു. നിംബോലിഅഡ്ഡയിലെ സ്വദേശിയും ഇപ്പോൾ യുഎസ് പൗരത്വവുമുള്ള മുഹമ്മദ് സൈൻ ഉദ്ദീനെ (36) 2022 ജൂൺ 22ന് ഹൈദരാബാദിലെ അബിദ്സിലുള്ള ഒരു പള്ളിയിൽ വെച്ചാണ് ഹനാ അഹമ്മദ് ഖാൻ (31) വിവാഹം കഴിച്ചത്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി ഗ്രീൻ കാർഡും സോഷ്യൽ സെക്യൂരിറ്റി നമ്പറും ലഭിച്ചതിന് ശേഷം 2024 ഫെബ്രുവരിയിൽ അവർ ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി.

എന്നാൽ ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപ് തന്നെ അവരുടെ വിവാഹം ബന്ധം അവസാനിച്ചു. 2025 ഫെബ്രുവരി ഏഴിന് ഇരുവരും ഹൈദരാബാദിൽ എത്തുകയും ഒരു ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്ക് ശേഷം, ഭർത്താവ് തൻറെ വീട്ടുകാരെ കാണാനായി പറഞ്ഞയച്ചുവെന്ന് ഹനാ പറയുന്നു. ഇതിന് ശേഷം ഭർത്താവ് ഹോട്ടലിൽ നിന്ന് ചെക്ക്ഔട്ട് ചെയ്യുകയും ഹനയുടെ രേഖകളുമായി അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തുവെന്നാണ് ആരോപണം.

“ഞാൻ തകർന്നുപോയി. എന്നെ ഉപേക്ഷിക്കുക മാത്രമല്ല, യുഎസിൽ നിയമപരമായി കേസ് നടത്താനുള്ള എല്ലാ വഴികളും അയാൾ അടച്ചുകളഞ്ഞു,” ഹന സാമൂഹ്യ പ്രവർത്തകരോട് പറഞ്ഞു. ഒരു യുഎസ് കോടതിയിൽ നിന്ന് താൻ വിവാഹമോചനം നേടിയെന്ന് പറഞ്ഞ് ഭർത്താവ് തൻറെ അച്ഛന് ഒരു വാട്സാപ്പ് സന്ദേശം അയച്ചതായും അവർ പറഞ്ഞു. “എങ്ങനെയാണ് അല്ലെങ്കിൽ എപ്പോഴാണ് എനിക്ക് വിവാഹമോചനം ലഭിച്ചതെന്ന് പോലും എനിക്കറിയില്ല,” അവർ കുടുംബത്തോട് പറഞ്ഞു.

Related Articles

Back to top button