കേരള സർവ്വകലാശാലയിൽ വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം തുടരുന്നു.. വിസി ഇന്നും എത്തില്ല…വന്നാൽ..

കേരള സർവ്വകലാശാലയിൽ വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം തുടരുന്നു. വിസി വിലക്കിയ രജിസ്ട്രാർ കെഎസ് സനൽ കുമാർ ഇന്നും സർവ്വകലാശാല ആസ്ഥാനത്ത് എത്തും. ഇന്നലെ രജിസട്രാർ മുറിയിലേക്ക് പ്രവേശിക്കരുതെന്ന വിസിയുടെ ഉത്തരവ് നടപ്പായിരുന്നില്ല. ഇ ഫയൽ കൈമാറുകയെന്ന ഉത്തരവും നടപ്പാക്കിയിരുന്നില്ല. അതേസമയം, അനിൽ കുമാർ ഒപ്പിടുന്ന ഫയലുകൾ തനിക്ക് അയക്കേണ്ട എന്നാണ് വിസി മോഹൻ കുന്നുമലിന്‍റെ നിലപാട്. വിസി ഇന്നും സർവ്വകലാശാലയിൽ എത്താൻ സാധ്യതയില്ല. ആരോഗ്യ സർവ്വകലാശാല വിസി കൂടിയായ മോഹൻ കുന്നുമൽ ഇപ്പോൾ കോഴിക്കോട് ആണ് ഉള്ളത്. വിസി വന്നാൽ തടയാനാണ് എസ്എഫ്ഐയുടെ തീരുമാനം.

Related Articles

Back to top button