ടി സിദ്ദീഖ് എംഎൽഎ സംസാരിക്കവേ കൂവി വിളിച്ച സംഭവത്തിൽ പരാതിയുമായി ദുരന്തബാധിതര്‍…

വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി സിദ്ദീഖ് എംഎൽഎ സംസാരിക്കവേ സി പി എം പ്രവർത്തകർ കൂവി വിളിച്ച സംഭവത്തിൽ പരാതിയുമായി ദുരന്തബാധിതര്‍. എംഎൽഎയെ കൂവി വിളിച്ച് അപമാനിച്ചതിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം പൊലീസിൽ പരാതി നൽകി. പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചത് മനുഷ്യത്വത്തിന് നിരക്കാത്ത നടപടിയാണന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ദുരന്തബാധിതർ സംശയിക്കുന്നുവെന്നും സംഘടന ആരോപിച്ചു. വയനാട് എസ്പിക്ക് ആണ് ജനശബ്ദം ചെയർമാൻ പരാതി നൽകിയത്.

Related Articles

Back to top button