സംവിധായകൻ ഷാഫിയുടെ ആരോഗ്യ നിലയിൽ…

കൊച്ചി : സംവിധായകൻ ഷാഫിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ഗുരുതരാവസ്ഥിൽ തുടരുകയാണെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിൽ വെച്ചാണ് ഷാഫിയുടെ ആരോഗ്യനില സംബന്ധിച്ച വിവരം ബി ഉണ്ണികൃഷ്ണൻ പങ്കുവെച്ചത്. ആശുപത്രിയിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉണ്ടെന്നും സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വെന്‍റിലേറ്ററിന്‍റെ സഹായം തുടരുകയാണ്. ചികിത്സ തുടരുന്നുണ്ട്. ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയില്ല.

Related Articles

Back to top button