നീറ്റ് യുജിയില്‍ കേരളത്തില്‍ ഒന്നാമതെത്തി ദീപ്‌നിയ….

തിരുവനന്തപുരം: നീറ്റ് യുജി പരീക്ഷയില്‍ കേരളത്തില്‍ പരീക്ഷ എഴുതിയവരില്‍ ഒന്നാമതെത്തിയത് കോഴിക്കോട് സ്വദേശി ദീപ്‌നിയ. 109റാങ്കാണ് അഖിലേന്ത്യാ തലത്തില്‍ നേടിയത്. കേരളത്തില്‍ നിന്ന് ആരും ആദ്യ നൂറ് റാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ല. അധ്യാപകരായ ദിനേശന്റെയും ബിജിയുടെയും മകളാണ് ദീപ്‌നിയ. ആവള,കുട്ടോത്ത് ജിഎച്ച്എസിലായിരുന്നു പഠനം. പാലാ ബ്രില്യന്റ് സ്റ്റഡി സെന്റററിലാണ് നീറ്റ് പരിശീലനം നടത്തിയത്.

ആകെ 22,09,318 പേരാണ് ഇത്തവണ നീറ്റ് യുജി പരീക്ഷയെഴുതിയത്. 12,36,531 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കേരളത്തില്‍ നിന്ന് പരീക്ഷയെഴുതിയവരില്‍ 73,328 പേര്‍ യോഗ്യത നേടി.

രാജസ്ഥാന്‍ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. മധ്യപ്രദേശില്‍ നിന്നുള്ള ഉത്കര്‍ഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയില്‍ നിന്നുള്ള കൃഷ്ണ ജോഷിക്കാണ് മൂന്നാം റാങ്ക്. ആദ്യ പത്ത് റാങ്കിലെ പെണ്‍കുട്ടി അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗര്‍വാളാണ്.

Related Articles

Back to top button