കാവ്യയുടെയും ദിലീപിന്റെയും ചിത്രമുള്ള കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ച് ആരാധകർ

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മധുരം വിതരണം ചെയ്തും  പടക്കം പൊട്ടിച്ചും ആഘോഷിച്ച് ആരാധകര്‍. എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയ്ക്ക് പുറത്താണ് മധുരം വിതരണം ചെയ്തത്. കേസില്‍ ആദ്യ ആറു പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. കുറ്റക്കാർക്കുള്ള ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും.

കോടതിവിധിയ്ക്ക് പിന്നാലെ വന്‍ ആഘോഷപ്രകടനങ്ങളാണ് ദിലീപിന്റെ ആരാധകര്‍ നടത്തിയത്. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും കോടതി പരിസരത്ത് അവര്‍ നിലയുറപ്പിച്ചു. കോടതി പരിസരത്തുള്ളവർക്ക് ഇവർ ലഡു നൽകി. മാത്രമല്ല ദിലീപിന്റെ വീടിന് പുറത്തും ആഘോഷങ്ങളുണ്ടായി. വീടിന് പുറത്ത് കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.

സംഭവം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് കോടതി വിധി പറഞ്ഞത്. ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി. 8,9,10,15 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ചൊവ്വാഴ്ചയാണ് വിധി പറഞ്ഞത്.

Related Articles

Back to top button