രാമന്‍പിള്ളയുടെ വീട്ടിലെത്തി കാല്‍തൊട്ട് വന്ദിച്ച് ദിലീപ്

കോടതി വിധിയ്ക്ക് പിന്നാലെ അഭിഭാഷകന്‍ രാമന്‍ പിളളയുടെ വീട്ടിലെത്തി ഉമ്മവച്ച് കാലില്‍തൊട്ട് വന്ദിച്ച് നടന് ദിലീപ്. കേസില്‍ നടന്‍ ദീലീപിന് വേണ്ടി കോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ നടന്‍ ദിലീപിന് പങ്കില്ലെന്ന് വിചാരണക്കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വെറുതെവിട്ടു. സ്വന്തം വിവാഹജീവിതം തകര്‍ന്നതിന് കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന് കരുതി അവരോട് വൈരാഗ്യം തീര്‍ക്കാന്‍ മുഖ്യപ്രതികളെ കൂട്ടുപിടിച്ച് ദിലീപ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ആക്രമണം എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം കോടതി തള്ളുകയായിരുന്നു.



