കയ്യില്‍ കാശില്ലെ..യാത്ര ചെയ്യാൻ ഇനി ആശങ്ക വേണ്ട..കെഎസ്ആര്‍ടിസിയില്‍ ഇനിമുതൽ…..
കയ്യില്‍ കാശില്ലെന്ന് കരുതി ഇനി യാത്രചെയ്യാൻ മടിക്കേണ്ട.കാശില്ലെന്ന് കരുതി ഇനി കെഎസ് ആര്‍ടിസി ബസില്‍ കയറാന്‍ ആശങ്കപെടുകയും വേണ്ട. ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ഇനി ടിക്കറ്റെടുക്കാം. ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ചില ബസുകളിൽ നടപ്പാക്കിയ ഈ സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അറിയിച്ചു.ഇതുസംബന്ധിച്ച കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കി ഇതില്‍ ഉപയോഗിക്കാനാകും. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, മറ്റ് പ്രധാന ബാങ്കുകളുടെ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് തുക നല്‍കാനാകും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കില്ല. ബസുകളുടെ വിവരങ്ങള്‍ ചലോ ആപ്പില്‍ അപ്പ്ലോഡ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.യാത്രക്കാര്‍ക്ക് തങ്ങള്‍ക്ക് പോകേണ്ട ബസ് എവിടെ എത്തി, റൂട്ടില്‍ ഏതൊക്കെ ബസ് ഓടുന്നുണ്ട് എന്നും ബസ് എത്തുന്ന സമയവും ആപ്പിലൂടെ അറിയാനാകും.