വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ.. 60 ഓളം പേർ…..
കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. കട്ടിപ്പാറ കാരുണ്യതീരം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും ആശുപത്രിയിൽ ചികിത്സ തേടി. മറൈൻഡ്രൈവിൽ യാത്ര ചെയ്ത ബോട്ടിൽ നിന്നായിരുന്നു ഇവർ ഉച്ചഭക്ഷണം കഴിച്ചത്. 60ലേറെ പേർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു .വൈകീട്ട് അഞ്ചുമണിയോടെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. ഉച്ചഭക്ഷണത്തിനുശേഷം ഇവര്‍ മറ്റൊന്നും കഴിച്ചിരുന്നില്ലെന്നാണ് സംഘത്തിലുള്ളവർ പറയുന്നത്.




