ജി സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയിരുന്നില്ല ….പുന്നപ്രയിൽ പാർട്ടിയാണ് ഫസ്റ്റ്…വി എ അരുൺകുമാർ

ആലപ്പുഴ: ജി സുധാകരൻ പാർട്ടി വിടുമെന്ന് താൻ കരുതിയിരുന്നില്ല എന്ന് വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ. സമരഭൂമിയാണ് പുന്നപ്ര എന്നും പാർട്ടിയാണ് ഏറ്റവും ഒന്നാമത്തെ കാര്യമെന്നും അരുൺകുമാർ പറഞ്ഞു. പാർട്ടി പറയുന്നത് മാത്രമേ അണികൾ കേൾക്കുകയുള്ളൂ എന്നും പ്രശ്നത്തിന് ഉടൻ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും അരുൺകുമാർ വ്യക്തമാക്കി.
സിപിഐഎം ബന്ധം അവസാനിപ്പിച്ച ജി സുധാകരനെതിരെ വ്യാപക അമർഷമാണ് പാർട്ടിയിൽ ഉള്ളത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന ബഹുജന റാലിയിൽ സുധാകരനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ആർഎസ്എസ് നേതാക്കളെ വലിയ ചുടുകാട്ടിൽ കയറ്റിയത് ജി സുധാകരൻ ആണെന്നും രക്തസാക്ഷികളുടെ നെഞ്ചത്ത് ചവിട്ടാൻ ജി സുധാകരൻ അനുമതി നൽകിയെന്നുമാണ് അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി പറഞ്ഞത്.



