കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല…. വീടിന് തീയിട്ട് യുവാവ്…

തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല യുവാവ് വീടിന് തീയിട്ടു.. തിരുവനന്തപുരം കണിയാപുരത്ത് ഷാജഹാൻ-അമീന ദമ്പതികളുടെ വീടിനാണ് യുവാവ് തീയിട്ടത്. സംഭവത്തില്‍ അമീനയുടെ സഹോദരീ പുത്രൻ ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് വീട്ടിലെത്തി ഫൈസല്‍ പണം ആവശ്യപ്പെട്ടിരുന്നു. പണം നല്കാത്തതിനാൽ ബഹളം വെച്ചു. വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ കൈ ഞരമ്പ് മുറിച്ചു. പിന്നീട് മംഗലപുരം പൊലീസെത്തി ഫൈസലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നിറങ്ങി പുലർച്ചെയാണ് ഇയാള്‍ വീടിന് തീയിട്ടത്. ഭീഷണി ഉള്ളതിനാൽ കുടുംബം ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. വീട്ടിൽ ആളില്ലാഞ്ഞതിനാൽ അത്യാഹിതം ഒഴിവായി.



