മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി ധോണി…
ഐപിഎല്ലിൽ മറ്റൊരു റെക്കോർഡ് സ്വന്തമാക്കി എം എസ് ധോണി. ഐപിഎല്ലിൽ ക്യാപ്റ്റനാവുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോർഡാണ് 43കാരനായ ധോണി സ്വന്തമാക്കിയത്. പരിക്കേറ്റ് പുറത്തായ റുതുരാജ് ഗെയ്ക്വാദിന് പകരം 43 വയസ്സും 278 ദിവസവും പ്രായമുള്ളപ്പോഴാണ് ധോണി നായകനായത്.
41 വയസും 249 ദിവസവും പ്രായമുള്ളപ്പോൾ നായകനായ രാജസ്ഥാൻ റോയൽസിന്റെ മുൻനായകൻ ഷെയ്ൻ വോണിന്റെ റെക്കോർഡാണ് ധോണി മറികടന്നത്. കൊൽക്കത്തയ്ക്കെതിരെ ഒൻപതാമനായി ക്രീസിലെത്തിയ ധോണിക്ക് ഒരു റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മത്സരം കൊൽക്കത്ത 8 വിക്കറ്റിന് വിജയിക്കുകയും ചെയ്തു. 6 മത്സരങ്ങളിൽ ഒരേയൊരു ജയം മാത്രം നേടിയ ചെന്നൈ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.