റേഷൻ പ്രതിസന്ധി… കോൺഗ്രസ് ഇന്ന് റേഷൻ കടയ്ക്ക് മുന്നിൽ ധർണ നടത്തും…

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി റേഷൻ കടയ്ക്ക് മുന്നിൽ കോൺഗ്രസ് ഇന്ന് ധർണ സംഘടിപ്പിക്കും. റേഷൻ വിതരണത്തിലെ പ്രതിസന്ധിക്ക് എതിരെയാണ് കോൺഗ്രസ് പ്രതിഷേധം. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം നടക്കുക. അരി എവിടെ സർക്കാറെ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം സംഘടിപ്പിക്കുന്നത്. അടുത്തമാസം ആറിന് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിലും ധർണ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കരയിൽ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് നിർവഹിക്കും.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ സമരം പിൻവലിച്ചത്. വേതന പരിഷ്കരണം ഉൾപ്പടെ നിരവധി വിഷയങ്ങൾ ഉന്നയിച്ച് അഞ്ച് സംഘടനകളായിരുന്നു സമരത്തിൽ ഉണ്ടായിരുന്നത്. എല്ലാ മാസത്തെയും കമ്മീഷൻ അടുത്ത മാസം 15 നുള്ളിൽ തന്നെ നൽകുമെന്ന് തീരുമാനമായിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇതിൽ ധനമന്ത്രിയുമായി സംസാരിച്ച് വ്യവസ്ഥ ഉണ്ടാക്കും. വേതന പാക്കേജ് കമ്മീഷൻ പരിഷ്കരണ ചർച്ചകൾ മാർച്ചിൽ ആരംഭിക്കുമെന്നും ചർച്ചയിലെ തീരുമാനം നടപ്പാക്കുമെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

Related Articles

Back to top button