ഗംഗാ നദിയില്‍ ധര്‍മേന്ദ്രയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തു

ധര്‍മേന്ദ്രയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തു. ഗംഗാ നദിയില്‍ മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും ചേർന്നാണ് നിമജ്ജനം ചെയ്തത്. ബുധനാഴ്ച ഹരിദ്വാറിലെ ഹര് കി പൗരിയിലാണ് ഇരുവരും ചേര്‍ന്ന് ചടങ്ങ് നിര്‍വഹിച്ചത്. ചടങ്ങിനിടെ വികാരാധീനരായി കുടുംബാംഗങ്ങളെ ആലിംഗനം ചെയ്യുന്ന സണ്ണി ഡിയോളിന്റെയും ബോബി ഡിയോളിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നവംബര്‍ 24-ന് 89-ാം വയസ്സിലാണ് ധര്‍മേന്ദ്ര അന്തരിച്ചത്.
സണ്ണി, ബോബി, സണ്ണി ഡിയോളിന്റെ മകന് കരണ്‍ ഡിയോളും മറ്റ് കുടുംബാംഗങ്ങളും ചടങ്ങിനായി ചൊവ്വാഴ്ച ഹരിദ്വാറിലെത്തിയിരുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങുകള്‍ക്കായി കുറച്ച് ആളുകള്‍ മാത്രമേ സ്ഥലത്തെത്തിയിരുന്നുള്ളു.



