ഇനിയും ഒന്നിച്ച് ജീവിക്കാൻ സാധിക്കില്ല.. വിവാഹമോചിതരായി ധനുഷും ഐശ്വര്യ രജനികാന്തും…

18 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യ രജനികാന്തും.ഇരുവരുടെയും വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2022ൽ ആയിരുന്നു ധനുഷും ഐശ്വര്യയും വേർപിരിയുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ശേഷം അവർ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു.ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുവരും ഉറപ്പിച്ച് പറഞ്ഞതോടെയാണ് കുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. ഈ മാസം 21ന് ആയിരുന്നു അവസാന ഹിയറിങ് നടന്നത്. 21 ന് ഇരുവരും കോടതിയിൽ ഹാജരാവുകയും ചെയ്തു.

നേരത്തെ മൂന്ന് തവണ കേസ് പരിഗണിച്ചിരുന്നുവെങ്കിലും ധനുഷും ഐശ്വര്യയും ഒരു സെഷനിലും ഹാജരായിരുന്നില്ല.ഇതിനാൽ ധനുഷും ഐശ്വര്യും അനുരഞ്ജനത്തിലേർപ്പെടുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അവസാന ഹീയറിംഗ് ദിനത്തില്‍ ഇവർ കോടതിയിൽ ഹാജരായി.2004 ലാണ് ധനുഷും ഐശ്വര്യയും തമ്മിലുള്ള വിവാഹം.

Related Articles

Back to top button