ദൃഷാന കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍…

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ഒൻപത് വയസുകാരി ദൃഷാനയുടെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം. ഡിവൈഎസ്പി വി വി ബെന്നി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. വടകര എസ് പി ആയിരുന്ന നിധിന്‍രാജ്, ഡിവൈഎസ്പി വി വി ബെന്നി, സുരേഷ് ബാബു കെ പി, ബിജേഷ് കെപി, ബിനീഷ് ടി എച്ച്, ഷിനില്‍ കെ എന്നിവര്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍.

Related Articles

Back to top button