ശബരിമലയിൽ മലകയറ്റത്തിനിടെ ഭക്തൻ കുഴഞ്ഞു വീണു മരിച്ചു…

ആലപ്പുഴ: ശബരിമല ദർശനത്തിന് പോയ ഭക്തൻ മലകയറ്റത്തിന് ഇടയിൽ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ എടത്വാ തലവടി സ്വദേശി മാണത്താറ പുല്ലാത്തറ ഉത്രാടം വീട്ടിൽ ബൈജു (52) ആണ് മരിച്ചത്. മല കയറുമ്പോൾ നീലിമല വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു സംസ്കാരം പിന്നീട്. ഭാര്യ – ശ്രീജ മക്കൾ – ദേവിക, മാളവിക.

Related Articles

Back to top button