വൈകുമെന്ന് വീട്ടിൽ വിളിച്ചറിയിച്ചു..ഇതുവരെ തിരികെയെത്തിയില്ല..തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ….
തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബിയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്.വൈകിട്ട് ഓഫീസിൽനിന്നും ഇറങ്ങിയതാണ്. വൈകുമെന്ന സന്ദേശം വീട്ടുകാർക്ക് നിൽകിയിരുന്നു. എന്നാൽ, എറെസമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ സ്വിച്ച്ഡ് ഓഫാണ്. ഇന്നലെ രാത്രി കോഴിക്കോടാണ് ഫോണിൻ്റെ അവസാന ടവർ ലൊക്കേഷൻ. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846506742, 9048485374, 9745124090 എന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.