ഓൺലൈൻ ​ഗെയിമിന് അടിമയായി മകൻ പഠനത്തിൽ പിന്നോക്കം പോയി; മനംനൊന്ത് ജീവനൊടുക്കി മാതാവ്

മൊബൈൽ ഉപയോ​ഗം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ല. മകൻ ഓൺലൈൻ ​ഗെയിമിന് അടിമയായതോടെ ജീവനൊടുക്കി മാതാവ്. ഉത്തർപ്രദേശ് ഝാൻസിയിലെ രക്‌സായിലാണ് ചൊവ്വാഴ്ച രാത്രിയോടെ സംഭവം നടന്നത്. 13 കാര​ന്റെ അമ്മയായ ഷീലാ ദേവിയാണ് മക​ന്റെ അമിതമായ മൊബൈൽ ഉപയോ​ഗത്തിൽ മനംനൊന്ത് ജീവനൊടുക്കിയത്.

13 കാരനായ മകനോട് മൊബൈൽ ഉപയോഗം കുറയ്ക്കാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്ന മകൻ ഇത് ചെവിക്കൊണ്ടില്ല. മകൻ പഠനത്തിൽ പിന്നാക്കം പോയതോടെ ഷീലാ ദേവി മാനസികമായി തകർന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് എസ്എച്ച്ഒ രൂപേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ കുടുംബം പരാതി നൽകിയിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുമെന്നും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും എസ്എച്ച്ഒ പറഞ്ഞു.

Related Articles

Back to top button