എംഡിഎംഎ കേരളത്തിലേക്ക് കടത്തി വിതരണം..കൊല്ലം സ്വദേശി അറസ്റ്റിൽ..യുവാവ് സിനിമാ മേഖലയിലുമുൾപ്പെടെ..

തിരുവനന്തപുരം: എംഡിഎംഎയും മറ്റ് രാസലഹരി വസ്തുക്കളും ഇതര സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ച് കേരളത്തിലേക്ക് കടത്തി വിതരണം ചെയ്യുന്ന സംഘത്തിലെ യുവാവ് അറസ്റ്റിൽ. കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അൽത്താഫ് (30) ആണ് അറസ്റ്റിലായത്. ലഹരിക്കടത്തിനിടെ ഇയാളെ അമരവിള എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്.
വർക്കല പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുന്ന ലഹരിക്കടത്ത് കേസിലുൾപ്പെട്ട പ്രതിയാണ് പിടിയിലായ അൽത്താഫ്. രാസലഹരി വസ്തുക്കൾ വിവിധയിടങ്ങളിൽ എത്തിച്ച് യുവാക്കൾക്കും സിനിമാ മേഖലയിലുമുൾപ്പെടെ വിതരണം ചെയ്യുന്ന വൻ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൂട്ടാളി വർക്കല സ്വദേശി അബ്ദുല്ലയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അബ്ദുല്ലയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അൽത്താഫിനായി തെരച്ചിൽ നടക്കവെയാണ് അമരവിള എക്സൈസിന്റെ പിടിയിലാകുന്നത്. റിമാൻഡിലായ അൽത്താഫിനെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയശേഷം വർക്കല കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തു.

Related Articles

Back to top button