‘വൈകീട്ട് 6.52ന് സാവധാനത്തിൽ ഒരു വാഹനം റെഡ് സി​ഗ്നലിനടുത്തെത്തി.. പിന്നെ പൊട്ടിത്തെറിച്ചു’..

ഡൽഹിയെ നടുക്കിയ സ്ഫോടനം വിവരിച്ച് പൊലീസ് കമ്മീഷണർ സതീഷ് ഗോൾച്ച. ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 6.52 ഓടെ, സാവധാനത്തിൽ നീങ്ങിയ ഒരു വാഹനം ചുവന്ന സിഗ്നലിൽ നിർത്തി. പിന്നീട് വാഹനത്തിൽ സ്ഫോടനമുണ്ടായി. തുടർന്ന് സമീപത്തുള്ള വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. എഫ്എസ്എൽ, എൻഐഎ ഉൾപ്പെടെ എല്ലാ ഏജൻസികളും ഇവിടെയുണ്ട്. സ്ഫോടനത്തിൽ ചിലർ മരിച്ചു, ചിലർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തരമന്ത്രിയും ഞങ്ങളെ വിളിച്ചിട്ടുണ്ട്. ഇടയ്ക്കിടെ അദ്ദേഹവുമായി വിവരങ്ങൾ പങ്കിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button