ചാറ്റുകളും ഫോണ്‍കോളുകളും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി.. യുവതിയിൽനിന്ന് യുട്യൂബർ 19 ലക്ഷം തട്ടി.. അറസ്റ്റ്…

യുവതിയെ ഭീഷണിപ്പെടുത്തി 19 ലക്ഷം തട്ടിയെടുത്ത യുട്യൂബര്‍ അറസ്റ്റില്‍. പ്രാങ്ക് വിഡിയോകളിലൂടെ പരിചിതനായ പീയുഷ് കട്യാലാണു ഡല്‍ഹിയില്‍നിന്നു പിടിയിലായത്. യുട്യൂബില്‍ അഞ്ച് ലക്ഷത്തിലേറെപ്പേര്‍ പിന്തുടരുന്ന പീയുഷ് യുവതിയെ ഭീഷണിപ്പെടുത്തി പലതവണകളായി പണം തട്ടുകയായിരുന്നു.
അഞ്ച് മാസം മുന്‍പാണു ഇയാള്‍ യുവതിയുമായി പരിചയത്തിലായത്. കഴിഞ്ഞദിവസം ചികിത്സാ ആവശ്യത്തിനാണെന്നു പറഞ്ഞ് പീയുഷ് പണം ആവശ്യപ്പെട്ടു. യുവതി പണം നല്‍കില്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള ചാറ്റും ഫോണ്‍ സംഭാഷണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. തുടര്‍ന്ന്, ഘട്ടംഘട്ടമായി 19 ലക്ഷം രൂപ തട്ടിയെടുക്കുക ആയിരുന്നു. ഭീഷണി തുടര്‍ന്നതോടെയാണു യുവതി സൈബര്‍ പൊലീസില്‍ പരാതിപ്പെട്ടത്.