എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹർജി; ഇടപെടലുമായി ഡൽഹി ഹൈക്കോടതി

എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ സുപ്രധാന ഇടപെടലുമായി ഡൽഹി ഹൈക്കോടതി. എയർ പ്യൂരിഫയറുകൾക്ക് 18 % ജിഎസ്ടി ചുമത്തുന്നതിനെതിരെയാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. എയർ പ്യൂരിഫയറുകൾക്ക് GST ഇളവില്ലാത്തത് എന്തുകൊണ്ടെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എയർ പ്യൂരിഫയറുകളെ താൽക്കാലികമായെങ്കിലും അവശ്യ ആരോഗ്യ സാമഗ്രികളിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മുൻപ് നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് നിർദേശിച്ചു.




