ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനം നാളെ

ഇനി വെറും രണ്ടര മണിക്കൂറിൽ ഡെറാഡൂണിലെത്താം. ഡൽഹി– ഉത്തരാഖണ്ഡ് യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ നാളെ തുറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും. ഈ പാത യാഥാർത്ഥ്യമായതോടെ നിലവിൽ 6.5 മണിക്കൂറുള്ള യാത്രാസമയം 2.5 മണിക്കൂറായാണ് കുറയുന്നത്. ഡൽഹി– ഹരിദ്വാർ യാത്രാ സമയം 5 മണിക്കൂറിൽ നിന്ന് ഏകദേശം 2 മണിക്കൂറായി കുറയ്ക്കാനും എക്സ്പ്രസ് വേ സഹായിക്കും. ഹരിദ്വാറിലേക്കു പ്രത്യേക പാതയ്ക്കായി ചാർ ധാം ഹൈവേ ശൃംഖലയുമായും എക്സ്പ്രസ് വേ ബന്ധിപ്പിക്കുന്നുണ്ട്. യാത്രാ സമയം ​ഗണ്യമായി കുറയ്ക്കുന്ന ഈ 210 കിലോമീറ്റർ എക്സ്പ്രസ് വേ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരേപോലെ ഗുണം ചെയ്യും.

Related Articles

Back to top button