സ്ഫോടനം.. നടുക്കം മാറാതെ രാജ്യം, കേരളത്തിലും അതീവ ജാഗ്രത… മലപ്പുറത്തും കോഴിക്കോടും വയനാടും..

ഡൽഹിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ജാഗ്രത. നിലവിൽ വിവിധ ജില്ലകളിൽ പരിശോധന നടത്തി വരികയാണ്. മലപ്പുറം കലക്ട്രേറ്റിൽ പൊലീസ് പരിശോധന. വയനാട് കളക്ടറേറ്റിലും പരിശോധന നടത്തി വരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കോമ്പൗണ്ടിലെ വാഹനങ്ങൾ പരിശോധിക്കുകയാണ്. കൊച്ചിയിൽ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂർത്തിയായിരുന്നു. കോഴിക്കോടും പൊലീസിന്റെ വ്യാപക പരിശോധന നടന്നു വരികയാണ്. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ആണ് പൊലീസ് പരിശോധന നടത്തുന്നത്. കോഴിക്കോട് ബീച്ചിൽ ബോംബ് സ്ക്വാർഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു.

Related Articles

Back to top button