ഡൽഹി സ്ഫോടനം; പൊട്ടിത്തെറിച്ചത് ഐ 20 കാർ.. ഹരിയാന രജിസ്ട്രേഷനുള്ള കാർ.. ഉടമ കസ്റ്റഡിയിൽ…

ഡൽഹി ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ചത് ഹരിയാന രജിസ്ട്രേഷനുള്ള കാർ. നദീം ഖാൻ എന്നയാളുടെ പേരിലാണ് വാഹനം എന്നാണ് സൂചന. വാഹന ഉടമയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ആ​ദ്യ ഉടമയെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സൽമാൻ എന്ന ആളെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നതായണ് വിവരം. HR 26 എന്നെഴുതിയ വാഹനമാണ് പൊട്ടിത്തെറിച്ചത്.

പൊട്ടിത്തെറിച്ച കാറിനുള്ളിൽ ഒന്നിലധികം പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൊട്ടിത്തെറിച്ചത് ഐ 20 കാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറ‌ഞ്ഞു. പരിക്കേറ്റവരെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വിശദമായ പരിശോധന നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എൻഐഎ അടക്കമുള്ള എല്ലാ ഏജൻസികളും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

Related Articles

Back to top button