ഡൽഹി സ്ഫോടനം….കാർ ഉടമ പുൽവാമ സ്വദേശിയെന്ന് സൂചന…

ഡൽഹി ഹൃദയഭാഗത്തെ സ്ഫോടനത്തിൽ നടുക്കം മാറാതെ രാജ്യം. ചെങ്കോട്ട പരിസരത്ത് പൊട്ടിത്തെറിച്ച കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കാർ ഉടമ പുൽവാമ സ്വദേശിയെന്ന് സൂചന ലഭിച്ചതായി പൊലീസ്. സ്ഫോടനത്തിൽ യുഎപിഎ കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഫോറൻസിക് സാമ്പിളുകൾ കാത്ത് അന്വേഷണ സംഘം.
കാറിന്റെ നിലവിലെ ഉടമ പുൽവാമ സ്വദേശി എന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്ന് മണിക്കൂർ നിർത്തിയിട്ടതായും തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്നും വിവരം. മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടത് ട്രാഫിക്ക് സിഗ്നൽ കാരണം വണ്ടി നിർത്തേണ്ടി വന്നതോടെ എന്ന് പൊലീസ് നിഗമനം.



