എഎപിയെ പരിഹസിച്ച് യമുനയിൽ മുങ്ങി ഡൽഹി ബിജെപി അധ്യക്ഷൻ..ഒടുവിൽ പണികിട്ടി..ശരീരം മുഴുവൻ…

ഡൽഹി മുഖ്യമന്ത്രി അതിഷിയെയും എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെയും വെല്ലുവിളിച്ചുകൊണ്ട് മലിനമായ യമുനയിൽ മുങ്ങിയ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ശരീരം ചൊറിഞ്ഞുതടിച്ചതിനെത്തുടർന്ന് വീരേന്ദ്ര സച്ച്‌ദേവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യമുന ശുചീകരിക്കാൻ ഡൽഹി സർക്കാരിന് കേന്ദ്രം നൽകിയ പണം കൃത്യമായി ഉപയോഗിച്ചിട്ടില്ലെന്ന് വീരേന്ദ്ര സച്ച്‌ദേവ ആരോപിച്ചിരുന്നു.യമുനാശുദ്ധീകരണത്തിന് ഡൽഹി സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതിൻറെ ഭാഗമായാണ് വീരേന്ദ്ര സച്ദേവ യമുനയിലിറങ്ങിയത്.

സർക്കാരിന്റെ തെറ്റിന് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തിയിരുന്നു. യമുന ശുചീകരണത്തിനായി കഴിഞ്ഞ എട്ട് വർഷത്തിനിടെ കേന്ദ്ര സർക്കാർ ഡൽഹി സർക്കാരിന് മൊത്തം 8500 കോടി രൂപ നൽകിയെന്നും ഈ പണം അരവിന്ദ് കെജ്‌രിവാൾ ധൂർത്തടിച്ചതായും സച്ച്‌ദേവ ആരോപിച്ചു.

Related Articles

Back to top button