ഡൽഹിയിൽ ബിജെപി കുതിക്കുന്നു.. കിതച്ച് ആം ആ്ദമി.. ഒന്നിലും ഇടപെടാതെ കോൺഗ്രസും….
ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ ബിജെപി 47 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 23 സീറ്റുകളില്‍ ആം ആ്ദമിയും മുന്നിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസിന് കനത്ത നിരാശയാണ് .ഒരു സീറ്റിലും ലീഡില്ല . പ്രധാനപ്പെട്ട ആം ആദ്മി നേതാക്കളെല്ലാം പിന്നിലാണ്. ഡല്‍ഹി മുഖ്യമന്ത്രി അതിഷി കല്‍ക്കാജി മണ്ഡലത്തില്‍ പിന്നിലാണ്. ഇവിടെ ബിജെപിയുടെ രമേശ് ബിധുഡിയാണ് മുന്നില്‍ നില്‍ക്കുന്നത്. ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ന്യൂഡല്‍ഹിയില്‍ പിന്നിലാണ്.