ഫോണുകളിൽ നിന്ന് വാട്സ് ആപ്പ് ഉടൻ ഡിലീറ്റ് ചെയ്യുക…

ഇസ്രായേലുമായി സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ സ്മാർട്ട് ഫോണുകളിൽ നിന്ന് വാട്സ് ആപ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഇറാൻ സർക്കാർ. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് വാട്സ് ആപ് നീക്കം ചെയ്യണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടത്. ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് വാട്ട്‌സ്ആപ്പ്. നേരത്തെ തന്നെ ഇറാൻ നിരവധി സോഷ്യൽ മീഡിയ ആപ്പുകളുടെ ലഭ്യത തടഞ്ഞിരുന്നു.

നിരോധനം ഉണ്ടായിരുന്നിട്ടും, പ്രോക്‌സികളും വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളും ഉപയോ​ഗിച്ച് ആളുകൾ സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. 2022-ൽ രാജ്യത്തെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീയുടെ മരണത്തിൽ സർക്കാരിനെതിരെ നടന്ന ബഹുജന പ്രതിഷേധത്തിനിടെ ഇറാൻ വാട്ട്‌സ്ആപ്പും ഗൂഗിൾ പ്ലേ സ്റ്റോറും നിരോധിച്ചിരുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെ ആ വിലക്ക് നീക്കി.

Related Articles

Back to top button