ജിപേ സന്ദേശം വൈകി… ജീവനക്കാരന് മർദ്ദനം…പെട്രോൾ പമ്പിന് തീയിട്ട് യുവാക്കൾ…
ഇന്ധനം നിറയ്ക്കുന്നതിനിടെ 500 രൂപയേ ചൊല്ലി തർക്കം പെട്രോൾ പമ്പിന് തീയിട്ട് യുവാക്കൾ. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇരുചക്ര വാഹനത്തിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ 500 രൂപയേച്ചൊല്ലി യുവാക്കളും പമ്പ് ജീവനക്കാരും തർക്കിച്ചിരുന്നു. ഇതിന് ശേഷം വണ്ടിയുമായി പമ്പിൽ നിന്ന് മടങ്ങിയ ശേഷമാണ് തിരികെ എത്തിയാണ് യുവാക്കൾ പമ്പിന് തീയിട്ടത്.




