ഡിഗ്രി വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി…

വടകര നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തന്‍റെ മകൾ ചന്ദനയെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മടപ്പള്ളി ഗവ. കോളേജ്  ബിരുദ വിദ്യാർത്ഥിനിയാണ്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോയി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

അതേസമയം, ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍-ഗംഗ ദമ്പതികളുടെ മകൻ അമ്പാടി (15)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊലീസ് പരിശോധിക്കും. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് അമ്പാടി.

Related Articles

Back to top button