മാനുകൾ ചത്ത സംഭവം…വാതിൽ തുറന്നിട്ടോ എന്ന് പരിശോധിക്കും…മരണകാരണം….

പുത്തൂർ സുവോളജിക്കൽ പാർക്കിൽ നായ്ക്കളുടെ കടിയേറ്റ് മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച ഉൾപ്പടെ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ. ജീവനക്കാർ വാതിൽ തുറന്നിട്ടോ എന്നതും പരിശോധിക്കും.

മരണകാരണം ” ക്യാപ്ചർ മയോപ്പതി ” എന്നും ലൈഫ് വാർഡൻ. നായ്ക്കൾ കടന്നതിലുണ്ടായ സമ്മർദ്ദം മരണത്തിലെത്തിച്ചു. സുരക്ഷാ പഴുതുകൾ പരിഹരിക്കുമെന്നും മാൻകൂട്ടിലും സിസിടിവി ക്യാമറയ്ക്ക് ശുപാർശ നൽകുമെന്നും പിഴവ് ആവർത്തിക്കാതിരിക്കാനുള്ള കരുതലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ‌‌ർത്തു.

Related Articles

Back to top button