അധ്യക്ഷന്റെ മതം അല്ല പാര്‍ട്ടിയുടെ മതേതരത്വം ആണ് മുഖ്യം.. കെപിസിസി അധ്യക്ഷ ചർച്ചയിൽ കത്തോലിക്കാ സഭ ഇടപെട്ടെന്ന വാർത്തകൾ തള്ളി…

കെപിസിസി അധ്യക്ഷ ചർച്ചയിൽ കത്തോലിക്കാ സഭ ഇടപെട്ടെന്ന വാർത്തകൾ തള്ളി ദീപിക. ആന്റോ ആന്റണിയുടെ പേര് സഭ നിർദേശിച്ചെന്ന വാർത്തകൾ തള്ളിയാണ് സഭ രം​ഗത്തെത്തിയിരിക്കുന്നത്. കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ മുഖപ്രസം​ഗത്തിൽ ദീപിക രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. അധ്യക്ഷന്റെ മതം മാത്രമല്ല, മതേതരത്വമാണ് മുഖ്യമെന്നും മുഖപ്രസം​ഗത്തിൽ ഓർമ്മപ്പെടുത്തലുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ ദീപിക മുഖപ്രസംഗം രൂക്ഷമായി വിമര്‍ശിച്ചു. ഭരണത്തില്‍ എത്തുമെന്ന് തോന്നിയപ്പോള്‍ ഉള്ള കലാപമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. അതാണ് കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ കാണുന്നത്. ഞങ്ങള്‍ക്ക് ഇത്ര മന്ത്രി വേണം ,കെപിസിസി അധ്യക്ഷ പദവി വേണം എന്നൊന്നും പറയാന്‍ കത്തോലിക്കാ സഭയില്ല. സ്ഥാനമാനങ്ങളുടെ വീതം വെപ്പല്ല പ്രധാനം. നീതിയുടെ വിതരണമാണ് പ്രധാനം എന്നും ദീപിക മുഖപ്രസംഗം ഓര്‍മിപ്പിച്ചു.

പാര്‍ട്ടിയിലെ അധികാരക്കൊതിയും അന്തച്ഛിദ്രങ്ങളും പരിഹരിക്കാന്‍ പ്രാപ്തിയുള്ള ആരെയെങ്കിലും പ്രസിഡന്റാക്കിയാല്‍ കോണ്‍ഗ്രസിന് കൊള്ളാമെന്നും മുഖപ്രസംഗം ആഞ്ഞടിക്കുന്നു. സുധാകരന് പകരം ഒരു ക്രൈസ്തവനെ അധ്യക്ഷനാക്കണമെന്ന നിര്‍ദേശം പാര്‍ട്ടിയില്‍ ഉയര്‍ന്ന് വന്നിരിക്കാമെന്നും അതിന്റെ മറപിടിച്ച് അതില്‍ കത്തോലിക്ക സഭയുടെ ഇടപെടല്‍ ആരോപിക്കുന്നത് വെറും കിംവദന്തി മാത്രമാണെന്നും മുഖപ്രസംഗത്തിലൂടെ സഭ വ്യക്തമാക്കി.

Related Articles

Back to top button