യുഡിഎഫിൻ്റെ ഭാഗമാകാനുള്ള തീരുമാനം മനുഷ്യരാശിക്ക് വേണ്ടി; സി കെ ജാനു

യുഡിഎഫില്‍ അസോസിയേറ്റ് കക്ഷിയായി സ്വീകരിക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ജെആര്‍പി നേതാവ് സി കെ ജാനു. യുഡിഎഫുമായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ചര്‍ച്ച ചെയ്തിരുന്നുവെന്ന് സി കെ ജാനു പറഞ്ഞു. ജനാധിപത്യ രീതിയില്‍ മുന്നോട്ട് പോകുന്ന മുന്നണിയാണ് യുഡിഎഫെന്നും ജാനു പ്രതികരിച്ചു.

പാര്‍ട്ടി യുഡിഎഫുമായി നീണ്ട ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് അസോസിയേറ്റ് അംഗത്വം. ഇത് സ്വാഗതാര്‍ഹമായ കാര്യമാണ്. നല്ല ജനാധിപത്യ സമീപനം ആണ് യുഡിഎഫ് സ്വീകരിച്ചത്. യുഡിഎഫിന് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം ഉണ്ട്. മനുഷ്യരാശിക്ക് വേണ്ടിയാണ് ജെആര്‍പി ഈ നിലപാട് എടുത്തത്,  സി കെ ജാനു പറഞ്ഞു.

Related Articles

Back to top button