ഒരു വയസുകാരന്റെ മരണം…പോസ്റ്റുമോർട്ടം പൂർത്തിയായി…റിപ്പോർട്ടിൽ
മലപ്പുറം പാങ്ങിൽ മരിച്ച ഒരുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ അന്വേഷണ സംഘത്തിന് കൈമാറും. മഞ്ചേരി മെഡിക്കൽ കോളജിൽ ആയിയുന്നു പോസ്റ്റ്മോർട്ടം നടന്നത്. ആന്തരികാവയവങ്ങൾ പരിശോധനക്ക് അയക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും പൊലീസിന്റെ തുടർനടപടി.
രണ്ട് ദിവസം മുൻപാണ് അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടി മരിച്ചത്. കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ചു എന്ന പരാതിയെ തുടർന്നായിരുന്നു മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. പരാതി ഉയർന്നതോടെ ഇന്നലെ രാത്രിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മാർട്ടതിനായി പുറത്തെടുത്തു. പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. വാടകക്ക് താമസിക്കുന്ന കോട്ടക്കലിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.