പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം…21കാരി അറസ്റ്റിൽ…
പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇലവുംതിട്ട പൊലീസാണ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം സ്റ്റേഷനിൽ എത്തിക്കുകയും കൂടുതൽ വിവരങ്ങൾ അറിയാനായി ചോദ്യം ചെയ്യൽ തുടരുകയാണ്