മോഹനൻ സിപിഎമ്മിൽ ചേരാത്തതിൽ ശശിക്ക് വൈരാ​ഗ്യം….സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കുടുംബം…

മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനന്റെ മരണത്തിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കുടുംബം. മോഹനൻ സിപിഎമ്മിൽ ചേരാത്തതിൽ ശശിക്ക് വൈരാ​ഗ്യം ഉണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ബാങ്കിലെ നിക്ഷേപകരെ വെള്ളനാട് ശശി ഇളക്കി വിട്ടു. മോഹനന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടാണ് കുടുംബത്തിന്റെ ആരോപണം. കുറിപ്പിൽ ശശി അടക്കമുള്ളവരുടെ പേരുകളുണ്ട്. മരണത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്നും കുടുംബം പറഞ്ഞു.

Related Articles

Back to top button