കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം …കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് സണ്ണി ജോസഫ് എംഎൽഎ…

തിരുവനന്തപുരം : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം ഞെട്ടലും നടുക്കവും ഉണ്ടാക്കുന്നുവെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നും സണ്ണി ജോസഫ് എംഎൽഎ. എഡിഎം നവീൻ ബാബുവിന്റെ ഔദ്യോഗിക യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യയെത്തിയത് ക്ഷണിക്കപ്പെടാതെയാണ്. ജില്ലാ കളക്ടർ പങ്കെടുത്ത യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നില്ല. എന്നാൽ യോഗം നടക്കുന്ന വേളയിലെത്തിയ പിപി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചു. ശേഷം യോഗത്തിൽ നിന്നും ഇറങ്ങിപ്പോകുകയുമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതികൾ ഉണ്ടെങ്കിൽ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ ആയിരുന്നില്ലെന്നും സണ്ണി ജോസഫ് എംഎൽഎ പ്രതികരിച്ചു. എഡിഎമ്മിന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. ആരോപണമുന്നയിച്ച വിഷയത്തിലും വസ്തു നിഷ്ഠമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button