പോസ്റ്റ്മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കി ഉടുപ്പും വസ്ത്രവും ഇട്ട് ഒരുക്കുമ്പോൾ ഇന്നും എന്റെ ചൂണ്ടു വിരൽ വിറക്കും..ഞങ്ങൾ പതറി പോകാറുണ്ട്..
ആലപ്പുഴ: കുഞ്ഞുങ്ങളുടെ വേർപാടിലെ വേദന പിടിച്ചുലക്കുന്നുവെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി അറ്റൻഡറുടെ കുറിപ്പ്. അടുത്തിടെ ആത്മഹത്യയിലും കൊലപാതകങ്ങളിലും അപകടങ്ങളിലുംപെട്ട് ജീവൻ നഷ്ടപെട്ട് നിരവധി കുരുന്നുകളാണ് മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തുന്നത്. ഇവരുടെ മൃതദേഹങ്ങൾ കീറിമുറിക്കുന്നതിലെ വേദനയാണ് മോർച്ചറി അറ്റൻഡർ വി. വിമൽ പങ്കുവെച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി അറിയാൻ തുറന്ന കത്ത് എന്ന തലക്കെട്ടിലാണ് പോസ്റ്റ്.
എന്റെ വിഷയം നമ്മുടെ കുഞ്ഞുങ്ങൾക്ക് ആഴ്ചയിൽ ഒരുദിവസം കൗൺസലിങ് ക്ലാസും കൂടാതെ രക്ഷകർതൃകൂടിക്കാഴ്ചയും ഉണ്ടാകണം. കാരണം ദിവസവും ഒരുപാട് മൃതശരീരങ്ങൾ കണ്ട് മനസ്സ് മുരടിക്കാറുണ്ട്. ഞങ്ങൾ കരയാറില്ല എന്നാലും പലപ്പോഴും ഞങ്ങൾ കരഞ്ഞുപോകും. എന്തെന്ന് ചോദിച്ചാൽ ഇപ്പോൾ നമ്മുടെ കുഞ്ഞുമക്കൾ ദിനംപ്രതി ആത്മ ഹത്യ ചെയ്യുന്നതാണ് കാരണം. വളരെ ലളിതമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കുന്നത്.എന്റെ ചൂണ്ടുവിരൽ വിറക്കും. കാരണം പോസ്റ്റ്മോർട്ടം കഴിഞ്ഞ് കുഞ്ഞുങ്ങളെ വസ്ത്രങ്ങൾ അണിയിച്ച് ഒരുക്കി വിടാറുണ്ട്. പക്ഷേ, പലപ്പോഴും ഞങ്ങൾ പതറിപോകാറുണ്ട്. എനിക്കും ഒരു മകളുണ്ട്. അവളെ ഞാനും എന്റെ ഭാര്യയും പൊന്നു പോലെയാണ് നോക്കുന്നത്.ഇത് പോലെയാണ് എല്ലാ അച്ഛനമ്മമാരും മക്കളെ നോക്കുന്നത്.മക്കൾ നമ്മോടൊപ്പം ചിരിച്ചും സന്തോ ഷിച്ചും ജീവിക്കട്ടെ. അവരെ മരണത്തിന് വിട്ടു കൊടുക്കാതെ നമുക്ക് ചേർത്തുപിടി ക്കാം. അതിനായി ഒന്നിക്കാം. സ്നേഹപൂർ വ്വം വിമൽ വി. നളന്ദ എന്ന് സൂചിപ്പിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.