മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ മരണം.. അസ്വാഭാവിക മരണത്തിന് കേസെടുത്തു..
മാവൂരിൽ മൂന്ന് വയസു മാത്രം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാവൂർ സ്വദേശി അബ്ദുൽ ബാസിത്തിൻ്റെ മകളായ ഫാത്തിമ ബൈത്തുൽ ആണ് മരിച്ചത്.
ഇന്നലെ രാത്രി മുലപ്പാൽ നൽകി ഉറക്കിയ കുഞ്ഞ് രാവിലെ എഴുന്നേൽക്കാത്തതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കേസെടുത്തു.