വീണ്ടും പേ വിഷബാധ മരണം, പത്തനംതിട്ടയിൽ…

സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. 65 കാരിയായ പത്തനംതിട്ട സ്വദേശിനി കളർനിൽക്കുന്നതിൽ കൃഷ്ണമ്മയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കഴിഞ്ഞ മാസം നാലാം തീയതിയാണ് കൃഷ്ണമ്മയെ തെരുവ് നായ കടിച്ചത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും പ്രതിരോധ വാക്‌സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് ഈ വർഷം ജൂലൈ വരെ ഏഴ് മാസത്തിനുള്ളിൽ കേരളത്തിൽ പേവിഷബാധ മൂലം 23 പേർ മരിച്ചതായ കണക്കുകൾ. സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പേവിഷബാധ മൂലമുള്ള മരണങ്ങളിൽ പോയ വർഷത്തേക്കാൾ വലിയ വർധനവ് ഉണ്ടെന്ന സർക്കാർ കണക്കുകൾ തന്നെ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് വീണ്ടും മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Related Articles

Back to top button