ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി.. രാഷ്ട്രപതിയുടെ റഫറന്‍സിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും..
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ടപതി ദ്രൗപദി മുര്‍മു നല്‍കിയ റഫറന്‍സിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. തമിഴ്നാടും കേരളവും എതിർവാദം ഉന്നയിക്കും. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ല എന്നാണ് വിഷയത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.
രാഷ്ട്രപതി റഫറൻസിൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം നേരത്തെ പൂർത്തിയായിരുന്നു. തമിഴ്നാടും കേരളവും എതിർവാദം ഉന്നയിക്കും. ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കഴിഞ്ഞതവണ വ്യക്തമാക്കിയിരുന്നു. ഗവർണർ കേന്ദ്രത്തിലും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ല എന്നായിരുന്നു കേന്ദ്ര നിലപാട്.