റെയിവേ ട്രാക്കിലൂടെ നടക്കുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന്… അഞ്ജാതൻ ട്രയിനിടിച്ച്….

തീരദേശപാതയിൽ ട്രെയിൻ തട്ടി അഞ്ജാതൻ മരിച്ചു. എരമല്ലൂർ കൊച്ചു വെളി കവലക്ക് പടിഞ്ഞാറു വശം ശ്രീനാരായണപുരം റെയിൽവേ ക്രോസിന് സമീപം വെള്ളിയാഴ്ച പുലർച്ചേ യാണ് അപകടം നടന്നത്. റെയിവേ ട്രാക്കിലൂടെ നടക്കുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് മാറിയപ്പോൾ ഇയാളുടെ കാൽ
ട്രാക്കിൽ ഉടക്കിയതാണ് അപകടത്തിന് ഇടയാക്കിയത് എന്ന് പറയപ്പെടുന്നു. ഇടതുകാലിൻ്റെ മുട്ടിന് താഴെ വച്ച് പേർപ്പെട്ട നിലയിലാണ് ശരീരം. ഇയാളെ പ്രദേശവാസികളാണ് കണ്ടത് ഉടൻ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അന്യ സംസ്ഥാന കാരനെന്ന് സംശയം, ഉദ്യേശം അഞ്ച് അടി പൊക്കം, മെലിഞ്ഞ ശരീരം, നീല ബെനിയൻ, കറുത്ത പാൻ്റ് എന്നിവയാണ് അടയാളം. കൂടുതൽ വിവരം ലഭ്യമാകാൻ അരൂർ പൊലീസുമായി ബന്ധപ്പെടുക.

Back to top button