അച്ചാറിന് രുചി വ്യത്യാസം..പരിശോധിച്ചപ്പോൾ കണ്ടത്..പ്രതിഷേധിച്ച് ഡിജിറ്റൽ സർവകലാശാല വിദ്യാർഥികൾ…

തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ നിന്ന് ചത്ത പല്ലിയെ കിട്ടി.സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി വിദ്യാർത്ഥികൾ ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തി. മെസ്സിൽ വിതരണം ചെയ്യുന്ന ഭക്ഷണം വൃത്തിഹീനമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. നേരത്തെ ചോറിൽ നിന്ന് പുഴുവിനെയും പാറ്റയെയും വണ്ടിനെയും കണ്ടെത്തിയതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. പിജിക്കും പിഎച്ച്ഡിക്കുമുൾപ്പടെ പഠിക്കുന്ന മുന്നൂറോളം വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഈ ദയനീയ അവസ്ഥ.

എന്നാൽ പല തവണ പരാതി ഉന്നയിച്ചിട്ടും അധികൃതർ നടപടിയെടുക്കാൻ തയ്യാറായില്ലെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ മം​ഗലാപുരം പൊലീസിനും ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിനും മന്ത്രി ആർ ബിന്ദുവിനും പരാതി നൽകിയിട്ടുണ്ട്. ഹോസ്റ്റലിൽ 300ലധികം വിദ്യാർഥികളാണ് താമസിക്കുന്നത്.

Related Articles

Back to top button