കോഴിക്കോട് കഴിഞ്ഞ മാസം മരിച്ചയാളുടെ മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുക്കുന്നു.. നടപടി മകൻ്റെ..
പയ്യോളിയിൽ കഴിഞ്ഞ മാസം മരിച്ചയാളുടെ മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നു. അട്ടക്കുണ്ട് സ്വദേശി മുഹമ്മദിന്റെ മൃതദേഹമാണ് ഖബറിൽ നിന്നും പുറത്തെടുക്കുന്നത്. വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യുന്നതിനാണ് മൃതദേഹം പുറത്തെടുത്തത്. മുഹമ്മദിൻ്റെ മരണത്തിൽ സംശയമുണ്ടെന്ന് മകൻ പരാതി നൽകിയതിന് പിന്നാലെയാണ് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചത്. ഒറ്റക്ക് താമസിച്ചിരുന്ന മുഹമ്മദിനെ കഴിഞ്ഞ മാസം 26നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.