നെയ്യാറിൽ വീണ വിഷ്ണുവിൻ്റെ മൃതദേഹം കണ്ടെത്തി..

നെയ്യാറ്റിൻകര : നെയ്യാറിലെ ഈരാറ്റിൻപുറത്തെ പാറക്കെട്ടിൽ വഴുതിവീണ് കാണാതായ വിഷ്ണുവിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് ഫയർഫോഴ്‌സ് സംഘം മൃതദേഹം കണ്ടെടുത്തത്.ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മൈലച്ചൽ, കോവിലുവിള, എരുമറത്തല വീട്ടിൽ രവീന്ദ്രൻനായരുടെയും ഗീതയുടെയും മകനാണ് വിഷ്ണു(24).ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ വിഷ്ണുവും മൂന്ന് സുഹൃത്തുക്കളും ഈരാറ്റിൻപുറത്തെ നിർമാണത്തിലിരിക്കുന്ന റോക്ക് പാർക്ക് ഏരിയയിലെത്തി മടങ്ങുന്നതിനിടെ ആറ്റിലേയ്ക്ക് വീഴുകയായിരുന്നെന്നാണ് സുഹൃത്തുക്കൾ വ്യക്തമാ ക്കിയത്. നെയ്യാറ്റിൻകര പോലീസും അഗ്നിരക്ഷാ സേനയും രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കുത്തൊഴുക്കും പാറക്കെട്ടും നിറഞ്ഞ പുഴയിൽ ഫയർഫോഴ്സും സ്കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്.

Related Articles

Back to top button