ആളൊഴിഞ്ഞ വീടിനുള്ളിൽ പ്ലസ് ടു വിദ്യാ‍ത്ഥിനിയും യുവാവും…

കാസ‍ർകോട് ജില്ലയിലെ പരപ്പ നെല്ലിയരിയിൽ യുവാവിനെയും പ്ലസ് ടു വിദ്യാർത്ഥിനിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിയരിയിലെ രാഘവന്റെ മകൻ രാജേഷ്( 21) ഇടത്തോട് പായാളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യ (17) എന്നിവരാണ് മരിച്ചത്. ആളൊഴിഞ്ഞ വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Back to top button