കുറ്റ്യാടിയിലുണ്ടായത് ‘സ്നേഹ തള്ളൽ’, ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ല; പുതുയുഗ യാത്രാ വിവാദത്തിൽ…

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയിൽ എത്തിയപ്പോഴുണ്ടായ പിടിവലിയെ ന്യായീകരിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ. ഉണ്ടായത് സ്നേഹത്തള്ളലാണ് എന്നാണ് പ്രവീൺ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങൾ യാത്രയുടെ പോസിറ്റീവ് വശം ചർച്ച ചെയ്യണമെന്നും അദ്ദേഹം പ്രതികരിച്ചു. കുറ്റ്യാടിയിലെ സ്റ്റേജിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയെന്നും പ്രവീൺ കുമാർ സമ്മതിക്കുന്നു. പിന്നീടുള്ള സ്റ്റേജുകളിൽ അത് നിയന്ത്രിച്ചെന്നും വലിയ ജനാധിപത്യ പാർട്ടിൽ അങ്ങനെയൊക്കെ സംഭവിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഒരാളും വീണിട്ടില്ലെന്നും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു

Related Articles

Back to top button