മരുന്നും വസ്ത്രവും പോലും എടുക്കാൻ സമ്മതിച്ചില്ല, 70കാരിയായ അമ്മയെ ​ഗേറ്റിന് പുറത്താക്കി മകൾ

മംഗലപുരത്തിന് സമീപം ഇടവിളകത്ത് 70 വയസ്സുള്ള അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ. പഞ്ചായത്ത് പ്രസിഡന്‍റും നാട്ടുകാരും പൊലീസുമെല്ലാം സ്ഥലത്തെത്തി അമ്മ സലീലയെ അകത്ത് കയറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും മകൾ സജ അതിന് തയ്യാറായില്ല. അമ്മയെ വൃദ്ധ സദനത്തിലേക്ക് മാറ്റാനാണ് തീരുമാനം. അമ്മയുടെ വസ്ത്രങ്ങളും മരുന്നുകളും എടുക്കാൻ വീട് തുറന്ന് തരണമെന്ന് പറഞ്ഞിട്ട് പോലും മകൾ തയ്യാറായില്ല. വീട്ടിൽ മർദനം പതിവായിരുന്നെന്ന് അമ്മ സലീല പറയുന്നു. വൃദ്ധയെ ഉപദ്രവിച്ചതിന് ഭർത്താവ് കസ്റ്റഡിയിലായതിന്റെ പ്രതികാരമായാണ് മകൾ അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയത്

Related Articles

Back to top button